cvharindran

Monday, 9 January 2012

ലൈഫ് സ്റ്റൈല്‍

ഗാനരചന: സി വി ഹരീന്ദ്രന്‍
സംഗീതം: ശ്രീജിന്‍
ചിത്രം : ലൈഫ് സ്റ്റൈല്‍

(തെലുങ്കില്‍ നിന്നു ഡബ് ചെയ്ത ഈ ചിത്രം പ്രദര്‍ശനത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു )

സ്റ്റൈലാ നീ സ്റ്റൈലാ എന്‍ ഫവറിറ്റ് സ്റ്റൈലെടാ.....
ലവ് യൂ ഐ ലവ് യൂ സോ മച്ച് ഐ ലവ് യൂ ടാ.....
ലൈലാ ഓ ലൈലാ നിന്‍ സ്മൈലേ വെണ്ണിലാ ....
അഴകേ നീയല്ലേ എന്‍ ഹാര്‍ട്ടിന്‍ സ്പന്ദനം .......

നീ എന്‍ ലൈഫിന്‍ ചോരന്‍... ഞാനെന്നും നിന്‍റെ സ്വന്തം
ഞാനല്ലോ ലക്കി ഹീറോ ... നീ എന്‍റെ ചോക്കോബാറും
അടിമുടിയാനന്ദം സ്വര്‍ഗം തീര്‍ക്കുമീനേരം ........

ആരുനീ എന്‍ ഹലോ ട്യൂണോ....ആയിരം ദലമുള്ളോരു പൂവോ .....
ചൊല്ലുമോ നീ ആരോ പൂനിലാവോ ......
ട്യൂണ് ഞാന്‍ നീ ഫോണാണെങ്കില്‍.... പൂവ് ഞാന്‍ നീ വണ്ടാണെങ്കില്‍ ....
ചൊല്ലിടാം ഞാനെന്നും നിന്‍റെ മാത്രം .....

തിളങ്ങും നിന്‍റെയീ ദേഹം എനിക്കോ കണ്ണിനാഘോഷം.....
മുഴങ്ങും നിന്‍റെയീ നാദം എനിക്കോ കാതിനാനന്ദം.....
നാമൊന്നായ് വാഴും കാലം നീളെ സന്തോഷം .......

ഉരുകുമോ ഞാന്‍ നിന്‍ മിഴിയമ്പാല്‍.... ഉണരുമോ നിന്‍ കൈവിരല്‍ മുനയാല്‍ ....
അറിയുവാന്‍ നിന്നരികില്‍ വരുമീ നേരം .....
നിന്നുടല്‍ ഒരു സാക്സോഫോണോ... എന്‍ മനം അതില്‍ നിറയും സ്വരമോ ...
ഓ പ്രിയേ നീ പാടൂ പ്രേമ ഗാനം ....

ഉള്ളില്‍ വന്ന സന്ദേഹം, ഇതിപ്പോ സ്വപ്നലോകത്തോ ....
എനിക്കിത് സ്വര്‍ഗമാണെല്ലോ സമസ്തം നിന്‍റെ സാമീപ്യം .....
ഈ ഭൂവില്‍ നീയും ഞാനും മാത്രമായെങ്കില്‍ .....

Tuesday, 20 September 2011

വാസു

വഴിയോരത്ത് നിന്നും 
പറിെച്ചടുത്ത 
പുല്െചടിയില് നോക്കി 
ദീര്ഘ േനരം 
മന്ദഹസിച്ചവന്.........

നീണ്ടു വളര്ന്ന 
താടി രോമങ്ങള്ക്കിടയില് 
വിരലോടിച്ചു 
അവ്യക്തമായ ഭാഷയില് 
പാടി നടന്നവന് ......

ഒന്നിനും മുഖം കൊടുക്കാെത 
ആരോടും ഉരിയാടാെത 
ദിവസങ്ങളോളം 
ഏകനായി ഇരുന്നവന് .....

വ്യര്ത്ഥ ചിന്തകള് 
ചാപിള്ളകളായി 
ദുര്ഗന്ധം വമിപ്പിച്ചപ്പോള് 
ആരോെടന്നില്ലാെത 
എന്െതല്ലാമോ 
പുലമ്പിക്കൊണ്ട് 
ദൂേരക്ക് 
ഓടി മറഞ്ഞവന് ......

ബാല്യകാലത്ത് 
മനസ്സില് ചോദ്യ ചിഹ്നമായി 
നിറഞ്ഞ 
പാവം അയല്ക്കാരന് -
വാസു  ....!Saturday, 30 July 2011

my song 1

അമ്പാടി മുത്തേ അവിടുത്തെ ദാസന്‍ 
രോഹിണി നാളില്‍ വന്നിരുന്നു .......
ആ ജന്മ ദുക്കത്തില്‍ പിടയുന്ന മനസ്സാം
അവല്‍ പൊതി അന്ന് ഞാന്‍ തന്നിരുന്നു ....

കാലിയെ മേയ്ക്കുമ്പോള്‍ കാനന മധ്യത്തില്‍ 
കൂടിനായ് ഒപ്പം ഞാന്‍ അലഞ്ഞിരുന്നു ......
കാളിന്ദി തീരത്തില്‍ നിന്‍ പാദാംബുജം തേടി 
നീലക്കടമ്പായ് ഞാന്‍ നിന്നിരുന്നു ....

മറ്റൊരു ജന്മത്തില്‍ അക്രൂര വേഷത്തില്‍ 
അമ്പാടി മുറ്റത്തും വന്നിരുന്നു
ഇനിയുള്ള ജന്മങ്ങള്‍ അവിടുത്തെ ദാസനായ്
അവിരാമം വര്‍ത്തിക്കാന്‍ വരമേകണേ ........

ആല്‍ബം : ശ്രീഹരികൃഷ്ണ
രചന : സി. വി.ഹരീന്ദ്രന്‍
സംഗീതം : ജെ. ജെ. സംഗീത്

Friday, 29 July 2011

my song

വന മുരളീ നിന്‍റെ ഹൃദയം തുടിക്കുമ്പോള്‍ 
രാധാ മാധവ  കഥയുതിരും .....
കോകില കൂജനം ശ്രുതി പകരും .....
പ്രമദ വൃന്ദാവനം തളിരനിയും ......
ആ രാഗ തീര്‍ഥത്തിന്‍ കുളിരണിയും .

ആനന്ദ നിറവില്‍ മയിലുകളാടും .....
ആരണ്യ മദ്ധ്യത്തില്‍ തേന്‍ ചോല മണി കിലുക്കും ........
വസന്ത മാരുതന്‍ വിശറികള്‍ വീശിയെത്തും .....
ആ കാറ്റിന്‍ താളത്തില്‍ ദലമര്‍മരം ....
അലകളായ് മാറുമീ ദലമര്‍മരം.

ഈശാനകോണില്‍ കാര്‍ മേഘ വൃന്ദം ......
അരുണ കിരണ ജാല മഴവില്ലിന്‍ തിരനോട്ടം .....
രാധതന്‍ മനമാകെ പ്രണയ വര്‍ണ്ണങ്ങള്‍ .....
അടിയന്‍റെ ഉള്ളിലോ തേന്‍ തുള്ളികള്‍ ......
ഭക്തി വിഭക്തികള്‍ തന്‍ തേന്‍ തുള്ളികള്‍ ......

ആല്‍ബം : ശ്രീഹരികൃഷ്ണ  
രചന : സി. വി.ഹരീന്ദ്രന്‍ 
സംഗീതം : ജെ. ജെ. സംഗീത്